പയ്യന്നൂർ: പയ്യന്നൂരിൽ ബസ്സിൻടയിൽപ്പെട്ട സ്കൂട്ടർ ഫയർഫോഴ്സ് പുറത്തെടുത്തു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പയ്യന്നൂരിൽ സ്വകാര്യ ബസ്സിൻടയിൽപ്പെട്ട സ്കൂട്ടർ പയ്യന്നൂർ ഫയർഫോഴ്സ് സംഘം ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ച് പുറത്തെടുത്തു. സ്കൂട്ടർ യാത്രക്കാരൻ അനേഷ് മണിയാട്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെറ ബാബു കെ.സി.യുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം ശ്രദ്ധേയമാണ്.