പയ്യന്നൂർ: ചൊവ്വ - നടാല്‍ ബൈപ്പാസ്: ചാലക്കുന്നിലെ കൈയേറ്റം ഒഴിപ്പിച്ചു
താഴെ ചൊവ്വ - നടാല്‍ ബൈപ്പാസിനായി ഏറ്റെടുത്ത ചാലക്കുന്നിലെ കൈയേറ്റം അധികൃതര്‍ ഒഴിപ്പിച്ചു. കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. 12.18 സെന്റ് ഭൂമിയാണ് അധികൃതര്‍ തിരിച്ചുപിടിച്ചത്.