പയ്യന്നൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ 10 എ സി ഡീലക്സ് പേ വാർഡുകൾ തുറന്നു; വാടക 1,250 രൂപ
കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ 10 എ സി ഡീലക്സ് പേ വാർഡുകൾ പ്രവർത്തനം തുടങ്ങി. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 63 കോടി രൂപയുടെ പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നിർമ്മിച്ചത്. നിലവിൽ 1,250 രൂപയാണ് ദിവസവാടക. കൂടുതൽ മുറികളുടെയും ഓപ്പറേഷൻ തിയേറ്ററിന്റെയും നിർമാണം ഉടൻ പൂർത്തിയാക്കും.