പയ്യന്നൂർ: മാടായിയിൽ അതിഥി തൊഴിലാളി ക്വാർട്ടേഴ്സുകളിൽ പരിശോധന; 45,000 രൂപ പിഴ
മാടായി ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച അഞ്ച് അതിഥി തൊഴിലാളി ക്വാർട്ടേഴ്സ് ഉടമകൾക്ക് 45,000 രൂപ പിഴ ചുമത്തി. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നടപടി.