പയ്യന്നൂർ: കാനംവയല്‍ ഉന്നതിയില്‍ ഭക്ഷ്യകമ്മീഷന്റെ അങ്കണവാടി, ഹയർസെക്കൻഡറി സ്കൂൾ ഉച്ചഭക്ഷണ പരിശോധന
സംസ്ഥാന ഭക്ഷ്യകമ്മീഷന് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കാനംവയല്‍ ഉന്നതിയില്‍ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണവും, കോഴിച്ചാല്‍ ഗവ. ഹൈയര്സെക്കന്ഡറി ഹൈസ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പും നേരിട്ട് പരിശോധിച്ചു. താമസക്കാരുടെ പരാതികളും സ്വീകരിച്ചു.