പട്ടാമ്പി: ചന്ദനമരം മുറിച്ച് വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വാടാനംകുറുശ്ശി വനം വകുപ്പ് ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി
ഷൊർണൂരിൽ നിന്നും ചന്ദനമരം മരിച്ച് വിൽക്കാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ വാടാനംകുറുശ്ശിയിലുള്ള വനം വകുപ്പ് ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കണയം സ്വദേശികളായ കൃഷ്ണദാസ്, അഭിലാഷ്, രാജേഷ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇവരിൽ നിന്നും എട്ടര കിലോ ചന്ദനമരം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.