പട്ടാമ്പി: പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വേനൽ ചൂട് 39 ഡിഗ്രി രേഖപ്പെടുത്തി
പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ വേനൽ ചൂട് ക്രമാധീതമായി വർധിച്ചു. പടിഞ്ഞാറൻ മേഖലയിലെ താപനില അളക്കുന്ന പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ 39 ഡിഗ്രി താപനില രേഖപ്പെടുത്തി. ഉച്ചക്ക് 2 മണിക്കാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ഈ സമയത്ത് വെയിൽ ഏൽക്കാതെ ശ്രദ്ധിക്കാൻ നിർദ്ദേശമുണ്ട്.