തടികച്ചവടത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: നാലംഗ സംഘം വെൺമണിയിൽ പിടിയിൽ
ആൾതാമസമില്ലാത്ത പുരയിടങ്ങളിലെ മരങ്ങൾ തങ്ങളുടേതാണെന്ന് കാണിച്ച് വ്യാപാരികൾക്ക് വിറ്റ് പണം തട്ടിയ നാലംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു.ചെറിയനാട് ചെറുവല്ലൂർ പുളിനിൽക്കുന്നതിൽ സതീഷ് (45),പത്തിയൂർ എരുവ പടിഞ്ഞാറ് കളരിവാതുക്കൽ പ്രജീഷ് കുമാർ (40),ചെറിയനാട് ചെറുവല്ലൂർ ഷിജു മൻസിലിൽ ഷിജു (31),ചെറിയനാട് ചെറുവല്ലൂർ പ്രഭാലയം രജനി (46) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
തട്ടിപ്പ് രീതി:ആളില്ലാത്ത വീടുകളും പുരയിടങ്ങളും കണ്ടെത്തി,അവ തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മൊത്ത തടികച്ചവടക്കാരെ വിശ്വസിപ്പിക്കുകയാണ് ഇവരുടെ രീതി.തുടർന്ന് മരങ്ങളുടെ വില നിശ്ചയിച്ച് മുൻകൂറായി വലിയ തുക അഡ്വാൻസ് വാങ്ങി തടിയെടുക്കാൻ അനുമതി നൽകും.
പിടിയിലായത് ഇങ്ങനെ:
വ്യാപാരികൾ മരം മുറിക്കാനായി എത്തിയപ്പോൾ വസ്തുവിന്റെ യഥാർത്ഥ ഉടമ എത്തിയതാണ് പ്രതികൾ പിടിയിലാകാൻ കാരണം