Public App Logo
Profile Picture

Vishnu Raj

@pandalamnews
22030Followers
4Following
പന്തളം അയ്യപ്പാ ഫാർമസി വൈദ്യൻ മോഹൻ അന്തരിച്ചു....ആദരാഞ്ജലികൾ🌹🌹
ആചാര സംരക്ഷണ ദിനം

യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് 2018 ഒക്ടോബർ 2 -ാം തീയതി പന്തളത്തു നിന്നും തുടക്കം കുറിച്ച നാമ ജപ ഘോഷയാത്രയെ അനുസ്മരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ വർഷവും ഒക്ടോബർ 2 -ാം തീയതി പന്തളം കൊട്ടാരവും ആചാര സംരക്ഷണസമിതിയും ചേർന്ന് നടത്തുന്ന നാമജപം പന്തളം കൊട്ടാരം തിരുവാഭരണ മാളിക മുറ്റത്ത് നടക്കുകയുണ്ടായി.  കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് പ്രദീപ്കുമാർ വർമ്മ, സെക്രട്ടറി സുരേഷ് വർമ്മ, നാരായണ വർമ്മ, ദീപാ വർമ്മ
ആചാര സംരക്ഷണ സമിതി സെക്രട്ടറി പൃഥിപാൽ, ക്ഷേത്രാചാര സംരക്ഷണ സമിതി അനിൽ എം. ആർ തുടങ്ങിയവർ പങ്കെടുത്തു
ഡിവൈഎഫ്ഐ സമരം ജനാധിപത്യവിരുദ്ധം” മന്ത്രി റോജി എം ജോൺ|PRIME NEWS KERALA
“മന്ത്രിമാരെ തടയുന്നു, ക്രിമിനലുകളെ ഉപയോഗിക്കുന്നു; പിന്നിൽ ഗൂഢാലോചനയെന്ന് വി ഡി സതീശൻ” |PRIME NEWS KERALA  <nis:link nis:type=tag nis:id=vdsatheesan nis:value=VDSatheesan nis:enabled=true nis:link/> <nis:link nis:type=tag nis:id=keralacm nis:value=KeralaCM nis:enabled=true nis:link/>
ഗാന്ധിജയന്തി ദിനത്തിൽ പന്തളം ജനമൈത്രി പോലീസിൻറെ നേതൃത്വത്തിൽ ശുചീകര പ്രവർത്തനം നടത്തി...

ജനമൈത്രി സമിതി, Sc / St മോണിറ്ററിംഗ് സമിതി, തോട്ടക്കോണം HSS SPC യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പന്തളം പോലീസ് സ്റ്റേഷൻ, പന്തളം മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ വൃത്തിയാക്കി...
യൂത്ത് കോൺഗ്രസ് സമരം ചെയ്യുന്നതിന് എസ്എഫ്ഐ ക്ക് എന്തിനാണ് പൊള്ളുന്നെന്ന് ഞങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ലാ    മന്ത്രി റോജി എം ജോൺ|PRIME NEWS KERALA
“അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രം”; അടൂർ പ്രകാശ്–വി.ഡി സതീശൻ വിവാദത്തിൽ വെള്ളാപ്പള്ളി നടേശൻ|PRIME NEWS KERALA
അടൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി; ഒമ്നി വാനിലെത്തിയ സംഘത്തിനെതിരെ അന്വേഷണം|PRIME NEWS KERALA
പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ 61മത് നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആഘോഷപ്പന്തലിന്റെ കാൽനാട്ടുകർമ്മവും ഫണ്ട് പിരിവിന്റെ ഉദ്ഘാടനവും വിദ്യാരംഭം കൂപ്പണിന്റെ വിതരണ ഉദ്ഘാടനവും നടന്നു. സമ്മേളനം അഡ്വ.സി വി ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫണ്ട് പിരിവിന്റെ ഉദ്ഘാടനം പന്തളം നഗരസഭ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി നിർവഹിച്ചു. പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്. സി. ആഘോഷപ്പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു.
“യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോ?”; എസ്‌എഫ്‌ഐക്കെതിരെ അബിൻ വർക്കി എംഎൽഎയുടെ ഗുരുതര ആരോപണം|PRIME NEWS KERALA
ഓപ്പറേഷൻ തൂഫാൻ യൂണിവേഴ്സിറ്റി കോളേജിൽ നടപ്പിലാക്കണം  |PRIME NEWS KERALA
ഇ.ഡി .കേസിൽപ്പെട്ടുനിക്കുന്ന പിണറായി വിജയനും കുടുംബത്തിനും അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ ഈ പേക്കൂത്ത് |PRIME NEWS KERALA
പത്തനംതിട്ട നഗരത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന: അമാനി ഹോട്ടൽ, മലബാർ റസ്റ്റോറൻ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി 

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി. പഴകിയ ഭക്ഷണവും വൃത്തിഹീനമായ സാഹചര്യവും കണ്ടതിനെ തുടർന്ന് അമാനി ഹോട്ടൽ, മലബാർ റസ്റ്റോറൻ്റ് എന്നിവ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ഇവയുടെ ലൈസൻസും റദ്ദ് ചെയ്തു. 

രണ്ടു തട്ടുകടകളിൽ നിന്ന് 14 കിലോ എണ്ണ പിടിച്ചെടുത്തു. പലഹാരം ഉണ്ടാക്കാൻ വീണ്ടും ഇതുതന്നെ ഉപയോഗിച്ചതിനാണ് പിടിച്ചെടുത്തത്. 

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ, അസി. കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ അസീം, സൗമ്യ, നവീന, പ്രശാന്ത് കുമാർ, പ്രശാന്ത്, അർഷിത ബഷീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ കൊല്ലം ജില്ലയിൽ കുളക്കട വില്ലേജിൽ കുളക്കട ഈസ്റ്റ് പി ഓയിൽ മലപ്പാറ എന്ന സ്ഥലത്ത് ചരുവിള കിഴക്കേതിൽ വീട്ടിൽ രാജേഷ് (വയസ്സ് 39) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്  . T ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 8 വർഷം കഠിന തടവിനും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
     2025 ജൂലൈ മാസം 31 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി തനിച്ചുള്ള വീട്ടിലെത്തിയ പ്രതി ഗ്യാസിന്റെ തകരാറ് പരിഹരിക്കാൻ എന്നു പറഞ്ഞ് വീടിനുള്ളിൽ കകയറുകയും തനിച്ചായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.
       അന്നത്തെ എനാത്ത്  പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന  അനൂപ്  A ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും, അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. എനാത്ത് സ്റ്റേഷനിലെ ASI രവികുമാർ ആണ് കേസിന്റെ അന്വേഷണത്തിൽ മുഖ്യ പങ്ക് വഹിച്ചത്.
           കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും  20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.  പ്രതിഭാഗത്തുനിന്നും രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.  പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
“വിനോദത്തിനൊപ്പം ആരോഗ്യബോധവും! പന്തളം കുളനടയിൽ ഇന്ത്യയിലെ ആദ്യ ഹെൽത്ത് തീം പാർക്ക്”|PRIME NEWS KERALA
കൊമേഴ്സ്യൽ LPG വില വീണ്ടും കൂട്ടി; ഒക്ടോബർ 1 മുതൽ പുതിയ നിരക്ക്|PRIME NEWS KERALA
മാരാമൺ റിസോർട്ട് കൊലപാതകം: ജിത്തു നിരവധി കേസുകളിൽ പ്രതി; ലഹരിക്കേസിലും പ്രതിയെന്ന് പൊലീസ്|PRIME NEWS KERALA
അമ്മു–നിമ്മു കാർണിവൽ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ
മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസ്|PRIME NEWS KERALA
ശബരിമല ശ്രീചിത്തിര ആട്ടവിശേഷം 🌹🌹

ശ്രീചിത്തിര ആട്ടവിശേഷ പൂജകൾക്കായി നവംബർ 6-ന് വൈകുന്നേരം 5 മണിക്ക് ശബരിമല തിരുനട തുറക്കും. നവംബർ 7-നാണ് ശ്രീചിത്തിര ആട്ടവിശേഷ പൂജകൾ നടക്കുന്നത്.

തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഈ പ്രത്യേക ദിനം ആചരിക്കുന്നത്. തുലാമാസത്തിലെ ചിത്തിര നക്ഷത്രത്തിലാണ് ചിത്തിര ആട്ടവിശേഷം അഥവാ അത്തതിരുനാൾ ആചരിക്കുന്നത്.

ചരിത്രപശ്ചാത്തലം

1942-ൽ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ കുടുംബസമേതം ശബരിമല സന്ദർശിച്ചതിന്റെ സ്മരണയ്ക്കായാണ് നവംബർ 7-ന് ചിത്തിര ആട്ടവിശേഷം ആചരിച്ചുവരുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഒരു പ്രധാന ഘട്ടമായും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പന്തളം രാജവംശത്തിൽ നിന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണച്ചുമതല തിരുവിതാംകൂറിന് കൈമാറിയതുമായി ബന്ധപ്പെട്ട ചരിത്രസന്ദർഭവും ഈ കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചിത്തിര ആട്ടവിശേഷ ദിനത്തിൽ പ്രത്യേക പൂജകൾക്കായി സന്നിധാനം തുറന്നിരിക്കും. പുലർച്ചെ 5 മണിക്ക് നടതുറന്ന് അഭിഷേകം നടക്കും. തുടർന്ന് പതിവ് നെയ്യഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവ നടക്കും.

തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബം കൊണ്ടുവരുന്ന പ്രത്യേക നെയ്യും അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും.

രാവിലെ സന്നിധാനത്ത് കളഭപൂജയും സഹസ്രകലശപൂജയും നടക്കും. ശബരിമല തന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേകമായി തയ്യാറാക്കിയ ചന്ദനമിശ്രിതമായ കളഭം കലശങ്ങളിൽ നിറച്ച് പൂജകൾ നടത്തും.

ഉച്ചപൂജയ്ക്ക് മുമ്പായി ബ്രഹ്മകലശവും കളഭം നിറച്ച സ്വർണക്കലശങ്ങളും ആചാരാനുഷ്ഠാനങ്ങളോടെയും വാദ്യമേളങ്ങളോടെയും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പരമ്പരാഗത വാദ്യങ്ങളും ആചാരപരമായ കലാപ്രകടനങ്ങളും ഇതോടൊപ്പം ഉണ്ടാകും. തുടർന്ന് ഉച്ചയ്ക്ക് ഏകദേശം 12.15ന് അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തും. പൂജയ്ക്ക് ശേഷം കളഭം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

ഈ വിശേഷദിനത്തിൽ അയ്യപ്പസന്നിധിയിൽ ഉദയാസ്തമനപൂജ, അഷ്ടാഭിഷേകം, ലക്ഷാർച്ചന, സഹസ്രകലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ നിരവധി പ്രത്യേക പൂജകളും നടക്കും.

രാത്രിയിലെ പൂജകൾക്കും അത്താഴ നിവേദ്യത്തിനും ശേഷം ഭസ്മാഭിഷേകം നടക്കുകയും രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്യും.

ശ്രീ ചിത്തിര ആട്ടവിശേഷം ഭക്തിയുടെയും രാജപാരമ്പര്യത്തിന്റെയും ശബരിമലയുടെ ആചാരപൈതൃകത്തിന്റെയും സംഗമമായ വിശേഷദിനമാണ്.

സ്വാമി ശരണം 🙏
ശരണം അയ്യപ്പാ 🌹

<nis:link nis:type=tag nis:id=sabarimalatemple nis:value=sabarimalatemple nis:enabled=true nis:link/>
റെയിൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഒക്ടോബർ 1 മുതൽ ടിക്കറ്റ് പരിശോധന കർശനം; പുതിയ നിയമങ്ങൾ നിലവിൽ വരും|PRIME NEWS KERALA
കലാകാരന്മാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ക്ഷേമനിധി ബോർഡ് ചെയർമാനായി സംവിധായകൻ എം. രഞ്ജിത്ത് |PRIME NEWS KERALA
മാരാമൺ റിസോർട്ടിൽ ഞെട്ടിക്കുന്ന കൊലപാതകം; 20കാരിയായ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു  പ്രതി പിടിയിൽ|PRIME NEWS KERALA
തോട്ടപ്പുഴശ്ശേരിയിൽ ഇനി ഷോപ്പിംഗ് കൂടുതൽ എളുപ്പം; സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോറായി|PRIME NEWS KERALA
വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; മൊഴി ഉടൻ രേഖപ്പെടുത്തും, അന്വേഷണം ശക്തമാക്കി SIT|PRIME NEWS KERALA