ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂർ മുതലപ്പാറ ക്ഷേത്രത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പത്താമത് ശ്രീചക്ര ഗൗരീശം പുരസ്കാര സമർപ്പണം നടന്നു
കഥകളി വേഷത്തിൽ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, കലാമണ്ഡലം ശശീന്ദ്രൻ, കഥകളി പാട്ടിൽ കലാമണ്ഡലം ഗോപാലകൃഷ്ണൻ, ചെണ്ടയിൽ കലാമണ്ഡലം ബാലസുന്ദരൻ, കൊമ്പിൽ മംഗലം മണി അരവിന്ദാക്ഷൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ. കല്ലേക്കാടുള്ള ഭാരതീയ വിദ്യാ നികേതൻ കോളജ് ഓഫ് ടീച്ചർ എജ്യുകേഷൻ പ്രിൻസിപ്പാൾ ഡോ.രേണുക പി.സി.വി ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.