തിരുവനന്തപുരം: നിരാഹാര സമരം 18 ദിവസം: LPST സമര നേതാവ് വളർമതി ഐസിയുവിൽ
18 ദിവസമായി നിരാഹാര സമരം നടത്തിവന്ന LPST സമര നേതാവ് വളർമതിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പോലീസ് നീക്കിയെങ്കിലും സമരപ്പന്തലിലേക്ക് മടങ്ങിയെത്തിയ വളർമതിയെ, ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായതിനെത്തുടർന്ന് രാത്രിയോടെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.