അമ്പലപ്പുഴ: പുന്നപ്രയിൽ 25 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ
പുന്നപ്രയിൽ 25 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഗിരീഷ്(49 വയസ്) എന്നയാളെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ജി.ജയകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പി.ആർ.പ്രബീൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വി.പി.ജോസ്, പങ്കെടുത്തു