അമ്പലപ്പുഴ: ആശാവർക്കർമാരുടെ ശമ്പളം തടഞ്ഞു എന്നാരോപിച്ച് ആലപ്പുഴ എൻ.എച്ച്.എം ഓഫീസിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
ആലപ്പുഴയിലെ ആശ വർക്കർമാരുടെ ശമ്പളം തടഞ്ഞു വച്ച ഡിപിഎം ന്റെ നടപടിക്ക് എതിരെ യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പ്രതിഷേധം ജില്ലാ NHM ഓഫീസിൽ നടത്തി.ജില്ലാ പ്രസിഡണ്ട് ഡോക്ടർ എം വി പ്രവീണിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്.പിന്നീട് പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു