കോഴഞ്ചേരി: പത്തനംതിട്ട: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിലുള്ളത് 9,88,965 വോട്ടര്‍മാര്‍
പത്തനംതിട്ട ജില്ലയിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2027 ജനുവരി ഒന്ന് അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ 9,88,965 വോട്ടര്‍മാരാണുള്ളത്. 5,15,778 സ്ത്രീകളും 4,73,183 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.