തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം; ആരോപണം അയൽവാസിക്കെതിരെ
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ 76-കാരനായ സുബ്രഹ്മണ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭൂമിയുടെ ആധാരം ബന്ധുവായ സ്ത്രീ മറ്റുള്ളവർക്ക് നൽകി ബാങ്കിൽ പണയം വെച്ച് തട്ടിപ്പ് നടത്തിയെന്നാണ് സുബ്രഹ്മണ്യന്റെ ആരോപണം. പോലീസും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ പിന്തിരിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.