പട്ടാമ്പി: വാടാനാംകുറുശ്ശിയിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം വലിയ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. നിലവിൽ പാലം നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾക്ക് പോകാൻ ഉണ്ടാക്കിയ സർവീസ് റോഡ് വഴി വന്ന വലിയ കണ്ടെയ്നർ ലോറി മേൽപ്പാലത്തിന് അടിയിൽ കടന്നുപോകാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ഇതോടെ പാതയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.