പട്ടാമ്പി: കൊപ്പം ആശുപത്രിക്ക് മുന്നിൽ സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊപ്പത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.വിളയൂർ കരിങ്ങനാട് കുണ്ടിൽ മക്കിയം വളപ്പിൽ മുഹമ്മദ് എന്ന മാനൂട്ടിയാണ് മരിച്ചത്. സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.ബുധനാഴ്ച രാവിലെ 10 മണിയോടെ കൊപ്പം ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. മുഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും കൊപ്പത്ത് നിന്നും കരിങ്ങനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്ങനാട് സിൻഡിക്കേറ്റ് മാളിന് മുൻപിൽ ചായക്കച്ചവടം നടത്തുകയായിരുന്നു മുഹമ്മദ്.