പട്ടാമ്പി: കൊപ്പത്ത് തമിഴ്നാട് മുൻ മന്ത്രിയുടെ കാറിൽ മറ്റൊരു കാർ ഇടിച്ച് കയറി അപകടം
പട്ടാമ്പി കൊപ്പത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. കൊപ്പം സെൻററിൽ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം ഉണ്ടായത്. തമിഴ്നാട് മുൻ മന്ത്രിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് മുൻ മന്ത്രിയുടെ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ കൊപ്പം സെൻററിൽ വെച്ച് വളാഞ്ചേരി റോഡിൽ നിന്നും അമിതവേഗതയിൽ എത്തിയ ഇൻഡിക്ക കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ മുളയങ്കാവ് റോഡിലെ അഴുക്കുചാൽ സ്ലാബിൽ ഇടിച്ചു നിന്നു.