പട്ടാമ്പി: വാടാനാംകുറിശിയിൽ ഇഴഞ്ഞു നീങ്ങുന്ന റെയിൽവേ മേൽപ്പാല നിർമ്മാണവും തകർന്ന പാതയും ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു #localissue
ഇഴഞ്ഞു നീങ്ങുന്ന വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാല നിർമ്മാണവും പാതയിലെ ശോചനീയാവസ്ഥയും ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു. മഴ പെയ്തതോടെ ചെളിക്കുളമായ പാതയിലൂടെയുള്ള വാഹന യാത്ര ഏറെ ദുഷ്കരമാണ്. നാലു വർഷത്തിലധികം കാലമായി നിർമ്മാണം തുടങ്ങിയ പാലത്തിന്റെ പ്രവർത്തികൾ ഇനി എന്ന് പൂർത്തിയാകുമെന്നാണ് ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നത്.