അമ്പലപ്പുഴ: പത്തിയൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറിയതായി പരാതി, പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസ്
സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയ്യേറി സിപിഎം പഞ്ചായത്ത് ഭരണ സമിതി അതിക്രമമം നടത്തിയതായായാണ് പരാതി ഉയർന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വെള്ളം ഒഴുക്കി വിടാൻ സ്ഥലം കയ്യേറി തോട് നിർമ്മിക്കാൻ കൂട്ടുനിന്നെന്നാണ് പരാതി. പത്തിയൂർ സ്വദേശി ശ്രീലതയുടെ പരാതിയിൽ പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ഭരണപക്ഷ അംഗങ്ങൾക്കുമെതിരെ യാണ് കേസെടുത്തത്.