അമ്പലപ്പുഴ: ജില്ലയിലെ വിവിധ പള്ളികളിലായി ആയിരങ്ങൾ ഈദ് നമസ്‌കാരം നടത്തി
ആലപ്പുഴ ജില്ലയിലെ വിവിധ പള്ളികളിലായി ആയിരങ്ങൾ ഈദ് സമസ്‌കാരം നടത്തി. വിശ്വാസികൾ ദേവാലയങ്ങളിലേക്ക് ഒഴുകിയെത്തി. മാന്നാര്‍ പുത്തന്‍ പള്ളിയില്‍ ചീഫ് ഇമാം കെ സഹലബത്ത് ദാരിമി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കുരട്ടിക്കാട് ജുമാ മസ്ജിദില്‍ ഇമാം നിസാമുദ്ദീന്‍ നയിമിയും ഇരമത്തൂര്‍ ജുമാമസ്ജിദില്‍ഡോക്ടർ ഡോക്ടർ മുഹമ്മദ് ജാബിര്‍ അഹ്സനിയും പാവുക്കര ജുമാമസ്ജിദില്‍ ചീഫ് ഇമാം നൗഫല്‍ ഫാളിലിയും മാന്നാര്‍ സലഫി മസ്ജിദില്‍ കോഴിക്കോട് അബ്ദുല്‍ മജീദ് മൗലവിയും നേതൃത്വം നൽകി.