അമ്പലപ്പുഴ: വളഞ്ഞവഴി സെന്ററിന് സമീപം വെട്ടാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു
ആലപ്പുഴ വളഞ്ഞവഴി സെൻ്ററിന് സമീപം വെട്ടാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. നൂറുകണക്കിന് ആളുകൾക്കിടയിലൂടെ പോത്ത് വിരണ്ടോടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി. കെട്ടിയിട്ട ഭാരമേറിയ കുറ്റിയും വലിച്ചാണ് പോത്ത് ഓടിയെത്തിയത്.