ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ദാരുണം; മകളുടെ മരണവാർത്തയറിഞ്ഞ പിന്നാലെ അമ്മയും മരിച്ചു
ഒറ്റപ്പാലം മനിശ്ശേരിയിൽ മകളുടെ വിയോഗ വാർത്തയറിഞ്ഞ പിന്നാലെ അമ്മയും ഹൃദയാഘാതം മൂലം മരണപ്പെട്ടു. 74 കാരിയായ ശാന്തയും മകൾ 56 കാരിയായ ശാന്തിയുമാണ് മരിച്ചത്. മകളുടെ സംസ്കാര ചടങ്ങുകൾ നാളെ മായന്നൂരിലും അമ്മയുടേത് മനിശ്ശേരിയിലും നടക്കും.