ഓണത്തോടനുബന്ധിച്ച് അടൂർ നഗരസഭ ഹെൽത്ത് വിഭാഗം അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ
നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
ഫിൽ ഫിൽ ഹോട്ടൽ, തബാദ്, പ്ലേറ്റ്സ് ബൈനേഹ,പറക്കൻസ്, റെഡ് റ്റി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ എണ്ണയും മറ്റ് ഭക്ഷണപദാർത്ഥങ്ങളും പിടികൂടിയത്.
കറുത്തിരുണ്ട 45 ലിറ്റർ പഴകിയ എണ്ണ, വിവിധ തരം പഴകിയ ചിക്കൻ, ന്യൂഡിൽസ് ,മുട്ട, കാലാവധി കഴിഞ്ഞ കുപ്പൂസ് എന്നിവയാണ് പിടിച്ചെടുത്തത്. റെയിഡിന് ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻ സ്പെക്ടർ എ സ്.സിനി, പബ്ലിക് ഹെൽത്ത് ഇൻ സ്പെക്ടർമാരായ കവിത, മിനി,അഷ്ന, അമൽ മറ്റ് ജീവനക്കാരായ മാത്യൂസ്, ദിലീ പ്,യോഹന്നാൻ,അനീഷ്, ജുബിൻ എന്നിവർ നേതൃത്വം നല്കി.
ഓണ തിരക്കേറിയതോടെ മോശം ഭക്ഷണങ്ങൾ നഗരത്തിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ സാധ്യത മനസിലാക്കിയാണ് റെയ്ഡ് നട ത്തിയത്.അടൂർനഗരത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നത് ബൈപ്പാസിലാണ്.ഒരു പക്ഷെ ജില്ലയിൽ തന്നെ
ഹോട്ടലുകൾ ഉള്ളത് അടൂരിലാണെന്ന് പറയേണ്ടി വരും. നെല്ലിമൂട്ടിപ്പടി മുതൽ
ഹൈസ്കൂൾ ജംഗ്ഷൻ വരെ നിര
നിരയായാണ് ഹൊട്ടലുകൾ സ്ഥിതി ചെയ്യുന്നത്. രാത്രി കാലങ്ങളിലാണ് ' ഇവിടെ തിരക്കേറെയും.
കഴിഞ്ഞാഴ്ചയിലും നഗരത്തിൽ റെയ്ഡ് നടത്തി മോശം ഭക്ഷണങ്ങൾ പിടികൂടിയിരുന്നു.