എംസി റോഡിൽ പന്തളം മാന്തുക റീത്ത് പള്ളി ജംക്ഷനിൽ വാഹനാപകടം.
കാറും ബൈക്കും ഓട്ടോയും അപകടത്തിൽപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മാന്തുക സ്വദേശി ജിജോ മോൻ (32) മരിച്ചു.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണ് വിട്ട് എതിർ ദിശയിൽ വന്ന സ്കൂട്ടിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ യാത്രികർക്കും പരിക്കേറ്റു.
കാർ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 6.15 ന് ആണ് അപകടം