പട്ടാമ്പി: പട്ടാമ്പി തെക്കുമുറിയിൽ റോഡിൽ പരന്ന ഡീസൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു
ഇന്ന് പകലാണ് പട്ടാമ്പി തെക്കുമുറി വളവിൽ ഡീസൽ പരന്നത്. വാഹനം വളവ് തിരിഞ്ഞപ്പോൾ ഡീസൽ ചോർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഡീസലിൽ തെന്നി ബൈക്ക് യാത്രക്കാരൻ വീണതോടെ പ്രദേശത്തെ വ്യാപരികൾ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്‌സ് സേന സ്ഥലത്തെത്തി റോഡിൽ പരന്ന ഡീസൽ സോപ്പ് ഉപയോഗിച്ച് കഴുകി കളഞ്ഞു. കൊടും വളവുകളിൽ വാഹനങ്ങൾ വേഗം തിരിക്കുമ്പോൾ ഇത്തരത്തിൽ ഡീസൽ റോഡിലേക്ക് ഒഴുകാൻ സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി.