പട്ടാമ്പി: ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർ വൈസേഴ്സ് അസോസിയേഷൻ കൺവെൻഷൻ പട്ടാമ്പി രാജൻ സ്മാരകത്തിൽ നടന്നു
അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടാണ് കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി എ. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി. ടി. മനോജ് പങ്കെടുത്ത് സംസാരിച്ചു.