പട്ടാമ്പി: എൽ ഡി എഫ് വല്ലപുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ വല്ലപുഴ എം ടി എസ് ഓഡിറ്റോറിയത്തിൽ നടന്നു
എൽ ഡി എഫ് വല്ലപ്പുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ ഉത്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിൻ എം എൽ എ പ്രഭാഷണം നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി സന്തോഷ് അദ്ദ്യക്ഷത വഹിച്ച പരിപാടിക്ക് സിപിഎം ഏരിയ കമ്മിറ്റി അംഗം ദേവദാസ്, ടി കെ നാരായണദാസ് അഷറഫലി, പി സുന്ദരൻ, നാസർ തുടങ്ങിയവർ പങ്കെടുത്തു.