പയ്യന്നൂർ: പയ്യന്നൂർ ഉപജില്ലാ കലോത്സവം: നവംബർ 4 മുതൽ 7 വരെ; ഒരുക്കങ്ങൾ പൂർത്തിയായി
65-ാമത് പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ നടക്കും. 95 സ്കൂളുകളിൽ നിന്നായി 7,535 വിദ്യാർത്ഥികൾ 12 വേദികളിലായി മാറ്റുരയ്ക്കും. നവംബർ 3-ന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാകും. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് സംഘാടനം.