പയ്യന്നൂർ: പയ്യന്നൂർ തീയേറ്റർ സമുച്ചയം: നിർമ്മാണം ഉടൻ പൂർത്തിയാക്കും, ഉറപ്പ് നൽകി കെഎസ്എഫ്ഡിസി
പയ്യന്നൂരിലെ തീയേറ്റർ സമുച്ചയ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെ സഹായം തേടും. 13.14 കോടി രൂപ ചിലവിൽ നഗരസഭയുടെ സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്.