തിരുവനന്തപുരം: ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു; നിരക്ക് വർധനയ്ക്ക് കമ്മിഷനെ നിയമിക്കും
ഓട്ടോ-ടാക്സി തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർധന പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. 2027 ജനുവരിയോടെ പുതിയ നിരക്കുകൾ നടപ്പാക്കാനാണ് നീക്കം. ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലും സർക്കാർ അനുകൂല തീരുമാനങ്ങൾ എടുക്കും.