ഒറ്റപ്പാലം: ഷൊർണൂർ കുളപ്പുള്ളിയിൽ അപകടം: സ്കൂട്ടർ യാത്രക്കാരിയായ പത്തുവയസ്സുകാരിയുടെ കാലിലൂടെ ലോറി കയറി
ഷൊർണൂർ കുളപ്പുള്ളിയിൽ റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ പത്തുവയസ്സുകാരിയുടെ കാലിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്.