ഒറ്റപ്പാലം: ഷൊർണ്ണൂർ ചുഡുവാലത്തൂരിൽ വീണ്ടും മോഷണശ്രമം; ബൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയുടെ ബാഗ് ലഭിച്ചു
ഷൊർണ്ണൂരിൽ വീണ്ടും മോഷണശ്രമം. റിലയൻസ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് പ്രതിയുടെ ബാഗ് ലഭിച്ചു. ക്ഷേത്രമോഷണത്തിന് പിന്നാലെ പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങൾ നാട്ടുകാരിൽ ആശങ്ക പരത്തുന്നു.