അടൂരിന്റെ വിവിധ ഭാഗങ്ങളിലെ കള്ളുഷാപ്പുകളിൽ വ്യാപകമായ പരിശോധനകൾ നടത്തി
ഓപ്പറേഷൻ ശുദ്ധി
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മയക്കു മരുന്ന് കടത്തിനെതിരെ ആരംഭിച്ച ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ കൂടി ശുദ്ധമായ കള്ളും ഭക്ഷണപദാർത്ഥങ്ങളും വില്പന നടത്തുന്നു എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഓപ്പറേഷൻ ശുദ്ധി എന്ന പേരിൽ ആരംഭിച്ച പരിശോധനകളുടെ ഭാഗമായി അടൂർ എക്സൈസ് റേഞ്ച് ഓഫീസും ഭക്ഷ്യസുരക്ഷ വകുപ്പും ചേർന്ന് അടൂരിന്റെ വിവിധ ഭാഗങ്ങളിലെ കള്ളുഷാപ്പുകളിൽ വ്യാപകമായ പരിശോധനകൾ നടത്തി. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും , സൂക്ഷിച്ച് വെയ്ക്കുന്ന ഇടങ്ങളിലും ന്യൂനതകൾ കണ്ടെത്തിയതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിട്ടുള്ളതും വരും ദിനങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസർ ശ്രീ അസീം , അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എസ് ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റെജി കെ, പ്രിവൻ്റീവ് ഓഫീസർ വി രതീഷ്, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ സാഗർ എന്നിവർ പങ്കെടുത്തു. വരും ദിനങ്ങളിൽ ബാർ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും റയിഡുകൾ തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും, എക്സൈസ് വകുപ്പും അറിയിച്ചു.