പാക്കേജിൽ ഉൾപ്പെടുത്തി പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയ്ക്ക് ബജറ്റിൽ തുക വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നതലയോഗം ജൂലൈ 15ന് വയനാട്ടിൽ ചേരുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു
കഴിഞ്ഞദിവസം നിയമസഭയിലെ കൃഷി മന്ത്രി സിദ്ദീഖിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ അധ്യക്ഷതയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വിശകലനം ചെയ്യാനായി യോഗം ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം യോഗത്തിൽ വടകര എംപി ഷാഫി പറമ്പിൽ, പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
#newsonewayanad