കേരള കാര്‍ഷിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അഭിപ്രായത്തിന് വ്യത്യസ്തമായ സമീപനമാണ് ലോക്ഭവന്‍ സ്വീകരിച്ചതെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്.
സര്‍ക്കാര്‍ നല്‍കിയ പേര് ദേശീയ -അന്തര്‍ദേശീയ തലത്തില്‍ പ്രഗത്ഭനായ വ്യക്തിയുടേതായിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക് മികവ് കണക്കിലെടുത്താണ് പ്രോ ചാന്‍സലര്‍ എന്ന രീതിയില്‍ ആ പേര് ലോക്ഭവന് കൈമാറിയത്. എന്നാല്‍ സീനിയോറിറ്റി എന്ന മാനദണ്ഡം പരിഗണിച്ചാണ് സജിതാ റാണിയെ നിയമിച്ചതെന്നാണ് ലോക്ഭവന്‍ അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു
#newsonewayanad
Vythiri, Wayanad | Jun 27, 2026