തലപ്പിള്ളി: ചേലക്കര നിയോജക മണ്ഡലം പട്ടയമേള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
ചേലക്കര നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം റവന്യു ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്ന് എല്‍.എ പട്ടയങ്ങള്‍, 26 വനഭൂമി പട്ടയങ്ങള്‍, 211 എല്‍.ടി പട്ടയങ്ങള്‍, 137 ദേവസ്വം പട്ടയങ്ങള്‍ എന്നിങ്ങനെ 377 പട്ടയങ്ങളാണ് വിതരണം ചെയ്തത്