ഒറ്റപ്പാലം: കരിമ്പുഴ ആറ്റാശേരി മേൽമുറി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം, ബിജെപി നേതാക്കൾ സ്ഥലം സന്ദർശിച്ചു
കരിമ്പുഴ ആറ്റാശ്ശേരി പതിനാറാം വാർഡ് മേൽമുറി കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം, പ്രതിഷേധവുമായി നാട്ടുകാർ. കുടിവെള്ളം എത്തിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാർക്കൊപ്പം ചേർന്ന് സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ബിജെപി നേതാക്കൾ സ്ഥലം സന്ദർശിച്ച് പറഞ്ഞു. ബിജെപി നേതാക്കളായ ഏരിയ പ്രസിഡൻറ് കെ. പ്രേംകുമാർ, വൈസ് പ്രസിഡൻറ് പത്മകുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.