ഒറ്റപ്പാലം: ഷൊർണൂർ കവളപ്പാറ ആരിയങ്കാവ് പൂരം ആഘോഷിച്ചു
മുണ്ടായ കുതിര എറുപ്പെ ക്ഷേത്രത്തിന് സമീപം എത്തിയതോടെ കുതിരകളിയുടെ ആവേശമായി. നിരനിരയായി ത്രാങ്ങാലി, മാന്നനൂർ, കള്ളേക്കാട്, ചുഡുവാലത്തൂർ, ഷൊർണൂർ, നെടുങ്ങോട്ടൂർ, പനയൂർ,കവളപ്പാറ–കാരക്കാട്, ചെറുകാട്ടുപുലം, കൂനത്തറ തെക്കും മുറി, കൂനത്തറ വടക്കുംമുറി കുതിരകളും ത്രാങ്ങാലി വേലയും , ഉത്സവ കാഴ്ചകളായി. രാത്രി മുണ്ടായ കുതിരയ കാവ് കയറി. വാണിയംകുളം, കാരക്കാട്, എടക്കോട് ഇണക്കാളകളും വിവിധ വേഷങ്ങളും കാവ് മുറ്റം നിറഞ്ഞു. വെടിക്കെട്ടും നടന്നു.