ഒറ്റപ്പാലം: വാണിയംകുളം മാന്നനൂർ റോഡ് തകർച്ച; ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു
വാണിയംകുളം മാന്നനൂർ റോഡ് തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി ചെറുകാട്ടുപുലത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി സുമ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കളും വാർഡ് കമ്മിറ്റി അംഗങ്ങളും പൊതുജനങ്ങളും സമരത്തിൽ പങ്കെടുത്തു.