ഒറ്റപ്പാലം: വാടാനാംകുറുശ്ശിയിൽ വീട്ടുമുറ്റത്തെ കാർ കത്തിച്ച കേസിൽ സമീപവാസി അറസ്റ്റിൽ
ഷൊർണ്ണൂർ വാടാനാംകുറുശ്ശിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ചു നശിപ്പിച്ച സംഭവത്തിൽ പ്രതി ഷോർണൂർ പോലീസിൻറെ പിടിയിൽ. വാടാനംകുറുശ്ശി ചക്കുംകുളത്ത് വീട്ടിൽ ശംഖുരാജിൻറെ മാരുതി സ്വിഫ്റ്റ് കാറാണ് വീട്ടിൽ അതിക്രമിച്ചു കയറിയ 33 വയസ്സുകാരൻ കിഷോർ മുൻ വൈരാഗ്യത്തിന്റെ പേരിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. യുവാവിനെ അറസ്റ്റ് ചെയ്തു