ഒറ്റപ്പാലം: പത്തിരിപ്പാലയിൽ ദാരുണാപകടം; റോഡിൽ വീണ പണമെടുക്കാൻ ശ്രമിച്ച യുവാവിനെ ബസിടിച്ചു
പത്തിരിപ്പാല സെന്ററിൽ റോഡിൽ വീണ പണമെടുക്കാൻ ശ്രമിച്ച അകലൂർ സ്വദേശി രോഹിത്തിന് (21) ബസിടിച്ച് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.