ഒറ്റപ്പാലം: ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു
വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അഴിമതി രഹിത സമൂഹത്തെക്കുറിച്ചും സത്യസന്ധതയുടെ പ്രാധാന്യത്തെക്കുറിച്ചും യാത്രക്കാർക്കും ജീവനക്കാർക്കും സന്ദേശം നൽകി. ചടങ്ങിൽ വിവിധ റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്തു.