കോഴഞ്ചേരി: അയിരൂർ രാമേശ്വരം സ്കൂളിൽ ഇനി ഫുട്ബോൾ ആവേശം; കോച്ചിംഗിന് തുടക്കമായി
അയിരൂർ രാമേശ്വരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഫുട്ബോൾ ടീം രൂപീകരണത്തിന് തുടക്കം. അഞ്ചു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു. സ്കൂൾ മൈതാനം ഫുട്ബോൾ ഗ്രൗണ്ടാക്കി മാറ്റാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് വരിക്കണ്ണാമല പരിപാടി ഉദ്ഘാടനം ചെയ്തു.