തിരുവനന്തപുരം: ചാല സ്വർണക്കവർച്ച: 202 പവൻ സ്വർണം കണ്ടെടുത്തു, പിന്നിൽ ബിസിനസ് കുടിപ്പക
ചാല സ്വർണക്കവർച്ചക്കേസിൽ 202 പവൻ സ്വർണം പോലീസ് കണ്ടെടുത്തു. ബിസിനസ് കുടിപ്പകയെത്തുടർന്ന് ജൂവലറി ഉടമകൾ ക്വട്ടേഷൻ നൽകിയാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. മാളവിക ജൂവലറി ഉടമ ജയറാം അറസ്റ്റിലായിട്ടുണ്ട്.