തിരുവനന്തപുരം: ആക്കുളം മാല മോഷണ കേസ്: രണ്ടാം പ്രതി ധനുഷ് പിടിയിൽ
ആക്കുളം ടൂറിസ്റ്റ് വില്ലേജിന് സമീപം വഴിയോരക്കടയിലെ വനിതയുടെ മാല പൊട്ടിച്ച കേസിൽ രണ്ടാം പ്രതി ധനുഷ് പിടിയിൽ. പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകൾ നിലവിലുണ്ട്.