പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ ദുർഭരണം ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നടത്തി
ഒറ്റപ്പാലം നഗരസഭയിൽ ദുർഭരണം ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നടത്തി. തുടർന്നു നടത്തിയ ധർണ കെപിസിസി നിർവാഹക സമിതി അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ ഓഫിസ് കവാടത്തിൽ പൊലീസ് തടഞ്ഞു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്