മുകുന്ദപുരം: മൂർക്കനാട് ഇരട്ട കൊലപാതക കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി പുല്ലൂരിൽ നിന്നും അറസ്റ്റിൽ
മൂർക്കനാട് ഇരട്ട കൊലപാതക കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം 12 പേരായി. മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (28), പുല്ലൂർ തുറവൻകാട് തൈവളപ്പിൽ അഭിഷേക് ടുട്ടു (28) എന്നിവരാണ് പിടിയിലായത്.