ഒറ്റപ്പാലം: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ഫുഡ് കോർട്ട് വരുന്നു; പ്രവർത്തനങ്ങൾ ഉടൻ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ഫുഡ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു. മുൻപ് ഓട്ടോറിക്ഷ പാർക്കിംഗ് ഉണ്ടായിരുന്ന സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. IRCTC-യുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ പ്രവർത്തനം രണ്ട് മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.