ഒറ്റപ്പാലം: കരിമ്പുഴയിൽ ഭിന്നശേഷി കുട്ടികൾക്കായി 'വർണ്ണോത്സവം' കലാമേള
കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വർണ്ണോത്സവം' കലാമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി പരിപാടി ഉദ്ഘാടനം ചെയ്തു.